Political Entry Announced By Rajinikanth
തന്റെ രാഷ്ട്രീയ പ്രവേശനം സ്ഥിരീകരിച്ച് രജനീകാന്ത്. ചെന്നൈയില്‍ നടക്കുന്ന ആരാധകസംഗമത്തിലാണ് രജനീകാന്ത് പ്രഖ്യാപനം നടത്തിയത്. വരുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കും. സ്വന്തമായി പാര്‍ട്ടിയുണ്ടാക്കുമെന്നും രജനീകാന്ത് വ്യക്തമാക്കി.
സിനിമയിലെ കർത്തവ്യം പൂർത്തിയായി. രാഷ്ട്രീയപ്രവേശനം കാലഘട്ടത്തിന്‍റെ അനിവാര്യതയാണ്. തമിഴ് രാഷ്ട്രീയത്തിൽ അരങ്ങേറിയത് നാണംകെട്ട സംഭവങ്ങളാണ് . അധികാരക്കൊതിയില്ല- ഇതായിരുന്നു സ്റ്റൈല്‍ മന്നന്റെ രാഷ്ട്രീയ പ്രഖ്യാപന സമ്മേളനത്തിലെ വാക്കുകള്‍. അധികാരം മോഹമില്ല. 45ാം വയസില്‍ തന്നെ രാഷ്ട്രീയത്തിലേക്ക് ക്ഷണം ലഭിച്ചതാണ്. 68ാം വയസില്‍ രാഷ്ട്രീയത്തിലേക്ക് വരുന്നത് ജനങ്ങള്‍ക്ക് സേവനം ചെയ്യണം എന്ന ലക്ഷ്യത്തില്‍ മാത്രമാണ്. ജനങ്ങളെല്ലാം കൂടെയുണ്ടാകുമെന്ന് അറിയാം. ദൈവാനുഗ്രഹവുമുണ്ട്. ഞാന്‍ ഇങ്ങനെ നിന്നാല്‍ ഒന്നും ചെയ്യാന്‍ സാധിക്കില്ല. അതിനാണ് പാര്‍ട്ടി രൂപീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംവിധായകന്‍ ഭാരതിരാജ അടക്കം സിനിമ രംഗത്തുനിന്നും എതിര്‍പ്പുണ്ട്. തമിഴനല്ലാത്ത ഒരാള്‍ തമിഴ്നാടിനെ ഭരിക്കേണ്ട എന്നാണ് ഇവരുടെ നിലപാട്. എന്നാൽ സിനിമയിലെ തന്റെ കര്‍ത്തവ്യം പൂര്‍ത്തിയാക്കി. തൊഴില്‍, വിദ്യാഭ്യാസം തുടങ്ങിയവയ്ക്ക് തന്റെ പാര്‍ട്ടി മുന്‍ഗണന നല്‍കും. തമിഴ് രാഷ്ട്രീയം മാറ്റാന്‍ ശ്രമിക്കുമെന്നാണ് രജനീകാന്തിന്റെ പ്രഖ്യാപനം. രാഷ്ട്രീയത്തില്‍ പ്രവേശിക്കാനുള്ള തീരുമാനം ജനങ്ങളോടുള്ള കടപ്പാട് മൂലമെന്നും രജനി വ്യക്തമാക്കി. തമിഴ്‌നാട് രാഷ്ട്രീയത്തില്‍ നടന്നത് നാണം കെട്ട സംഭവങ്ങളാണെന്നും അധികാരക്കൊതിയില്ലെന്നും സ്‌റ്റൈല്‍ മന്നന്‍ രാഷ്ട്രീയ പ്രഖ്യാപന വേളയില്‍ പറഞ്ഞു. ജയലളിതയുടെ മരണശേഷം തമിഴ്‌നാട്ടില്‍ തുടരുന്ന രാഷ്ട്രീയ പ്രതിസന്ധികള്‍ക്കിടയിലാണ് സ്റ്റൈല്‍ മന്നന്റെ രാഷ്ട്രീയ പ്രവേശനം.